മകരവിളക്കിനൊരുങ്ങി ശബരിമല

മ​ക​ര​സം​ക്ര​മ​സ​ന്ധ്യ​യി​ല്‍ ശ​ബ​രി​മ​ല അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്താ​നു​ള്ള തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ ഇന്ന് പ​ന്ത​ള​ത്തു​നി​ന്നും ഘോ​ഷ​യാ​ത്ര​യാ​യി ശ​ബ​രി​മ​ല​യി​ലേ​ക്കു കൊ​ണ്ടു​പോ​കും. പ​ന്ത​ളം സ്രാ​ന്പി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ലെ സു​ര​ക്ഷി​ത മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന തി​രു​വാ​ഭ​ര​ണ​ങ്ങ​ളാ​ണു ഗു​രു​സ്വാ​മി കു​ള​ത്തി​നാ​ല്‍ ഗം​ഗാ​ധ​ര​ന്‍ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 24 അം​ഗ​ങ്ങ​ള്‍ ശി​ര​സി​ലേ​റ്റി കാ​ല്‍​ന​ട​യാ​യി ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്.

പ​ന്ത​ളം വ​ലി​യ​ത​ന്പു​രാ​ന്‍ പി. ​രാ​മ​വ​ര്‍​മ​രാ​ജ​യു​ടെ പ്ര​തി​നി​ധി​യാ​യി ഉ​ത്രം​നാ​ള്‍ പ്ര​ദീ​പ് കു​മാ​ര്‍ വ​ര്‍​മ​യാ​ണ് ഇ​ത്ത​വ​ണ ഘോ​ഷ​യാ​ത്ര​യെ അ​നു​ഗ​മി​ക്കു​ന്ന​ത്. ഇന്ന് പു​ല​ര്‍​ച്ചെ 4.30നു ​തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ കൊ​ട്ടാ​ര​ത്തി​ല്‍​നി​ന്ന് വ​ലി​യ​കോ​യി​ക്ക​ല്‍ ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ഴു​ന്നെ​ള്ളി​ച്ചു. ഉ​ച്ച​യ്ക്ക് 12 വ​രെ ഭ​ക്ത​ര്‍​ക്ക് തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ ദ​ര്‍​ശി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും. പ​തി​ന​ന​ഞ്ചി​നാ​ണു മ​ക​ര​വി​ള​ക്ക്.

പ​ര​ന്പ​രാ​ഗ​ത പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ഘോ​ഷ​യാ​ത്ര​ക്കു വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും സ്വീ​ക​ര​ണ​മൊ​രു​ക്കും. മ​ക​ര​വി​ള​ക്കു ദി​വ​സം വൈ​കി​ട്ട് സ​ന്നി​ധാ​ന​ത്തെ​ന്നു​ന്ന തി​രു​വാ​ര​ണ ഘോ​ഷ​യാ​ത്ര​യെ ത​ന്ത്രി​യും മേ​ല്‍​ശാ​ന്തി​യും ദേ​വ​സ്വം അ​ധി​കൃ​ത​രും വ​ര​വേ​ല്‍​ക്കും. തു​ട​ര്‍​ന്നു തി​രു​വാ​ഭ​ര​ണം ചാ​ര്‍​ത്തി ദീ​പാ​രാ​ധ​ന​യും പൂ​ജ​യും ന​ട​ക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: