ശബരിമല യുവതീപ്രവേശം: ഭരണഘടനാ ബെഞ്ചില്‍ വാദം ഇന്ന് മുതൽ

ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ, കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഉന്നയിച്ച പൊതുവായ നിയമപ്രശ്നങ്ങള്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തിങ്കളാഴ്ച മുതല്‍ പരിഗണിക്കും. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ നേതൃത്വം നല്കുന്ന ഒന്‍പതംഗ വിശാല ബെഞ്ചാണു വാദം കേള്‍ക്കുക.രാവിലെ 10.30-നാണ് സുപ്രധാനമായ കേസില്‍ സുപ്രീംകോടതി വാദം കേട്ടു തുടങ്ങുന്നത്. എഴു വിഷയങ്ങളാണു പരിശോധനനയ്ക്കായി ഭരണഘടനാ ബെഞ്ച് വിട്ടത്. ആചാരങ്ങള്‍ മതത്തിന്റെ/വിഭാഗത്തിന്റെ ഒഴിച്ചുകൂടാനാകാത്ത രീതിയാണോ എന്നതു കോടതിക്ക് എത്രമാത്രം പരിശോധിക്കാം? അത് മതമേധാവിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കേണ്ടതാണോ എന്നുള്ളതാണ് ഇതില്‍ ഏറ്റവും പ്രധാനം.വാദം എത്രംദിവസം നീണ്ടുനില്‍ക്കുമെന്നോ തുടര്‍ച്ചയായി വാദം കേള്‍ക്കുമോയെന്നോ വ്യക്തമല്ല. വിഷയങ്ങള്‍ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നതാണെങ്കിലും, മറ്റു മതവിഭാഗങ്ങളേക്കൂടി ബാധിക്കുന്നതിനാല്‍ കൂടുതല്‍ കക്ഷികളുടെ വാദങ്ങള്‍ കേള്‍ക്കാന്‍ കോടതി തയാറായേക്കും.വാദം എത്ര ദിവസം നീണ്ടുനില്‍ക്കുമെന്നോ തുടര്‍ച്ചയായി വാദം കേള്‍ക്കുമോയെന്നോ വ്യക്തമല്ല. ഒന്‍പതംഗ ബെഞ്ചിലെ ജസ്റ്റീസ് ആര്. ഭാനുമതി ജൂലൈ 19-ന് വിരമിക്കും. അതിനാല്‍ ഈ വിരമികക്ലിനു മുന്‍പ് കേസില്‍ വിധി ഉണ്ടായേക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.