ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു

പയ്യന്നൂർ. അന്നൂർ വേമ്പൂ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സദസ്സും,ലഹരിക്കെതിരെ സുരേഷ് അന്നൂർ ഒരുക്കിയ *ദി ലോക്ക്* ഹ്രസ്വചിത്ര പ്രദർശന ഉദ്ഘാടനവും സി. കൃഷ്ണൻ എം.എൽ എനിർവ്വഹിച്ചു.
വായനശാല പ്രസിഡണ്ട് കെ..കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. പാപ്പിനിശേരി എക്സൈസ് റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ എം..രാജീവൻ ബോധവത്ക്കരണ ക്ലാസ്സെടുത്തു..വി.നാരായണൻ,മലയാള പാഠശാല ഡയറക്ടർ .ടി.പി.ഭാസ്ക്കരപ്പൊതുവാൾ, ചലച്ചിത്ര സംവിധായകൻ .എം.ടി. അന്നൂർ, .ബാബു അന്നൂർ(ചലച്ചിത്ര-നാടക നടൻ) , .സുരേഷ് അന്നൂർ ,.ജിതേഷ് കമ്പല്ലൂർ( സ്ക്രിപ്റ്റ് ദിലോക്ക്) ജയേഷ് പാടിച്ചാൽ ( ഛായാഗ്രഹണം),സുനിൽ ഇംപാക്ട് എന്നിവർ സംസാരിച്ചു.
വായനശാല യുവജനവേദി സെക്രട്ടറി ഏ.കെ.ദിലീപ് സ്വാഗതവും, പ്രസിഡണ്ട് ടി.വി.രവി നന്ദിയും പറഞ്ഞു. തുടർന്ന് ദി ലോക്കിന്റെ പ്രദർശനവും നടന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: