സാഹിത്യകാരൻ യു.എ. ഖാദർ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ യു.എ. ഖാദർ അന്തരിച്ചു. 85 വയസ്സായിരുന്നു. വൈകീട്ട് 5.50ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു.

മലയാളത്തിനു പുറത്തെ മണ്ണിൽ പിറന്നുവീണിട്ടും മലയാളിത്തനിമയിൽ വായനക്കാരുടെ ഉള്ളം നിറച്ച കഥാകാരനായിരുന്നു ഉസ്സങ്ങാൻറകത്ത് അബ്ദുൽ ഖാദർ എന്ന യു.എ. ഖാദർ. ബർമയിൽ വഴിയോര കച്ചവടത്തിനു പോയ കൊയിലാണ്ടി ഉസ്സങ്ങാൻറകത്ത്​ മൊയ്​തീൻ കുട്ടി ഹാജിയുടെയും ബുദ്ധമതവിശ്വാസിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ ഒന്നിന് റങ്കൂണിലെ ബില്ലിൻ ഗ്രാമത്തിലായിരുന്നു യു.എ ഖാദർ ജനിച്ചത്

മൃതദേഹം കോഴിക്കോട് പൊക്കുന്നിലെ ‘അക്ഷര’ത്തിലേക്ക് മാറ്റി. ഭാര്യ: ഫാത്തിമ. മക്കൾ: ഫിറോസ് (യു.എ കലക്ഷൻസ്), കബീർ (തൃക്കോട്ടൂർ ടെക്സ്റ്റയിൽസ്), അദീപ് (ഹൈലൈറ്റ് സെ്പയർ), സറീന, സുലൈഖ. മരുമക്കൾ: കെ. അബ്ദുൽസലാം (ബേബി കെയർ), സഗീർ അബ്ദുല്ല (ദുബൈ), സുബൈദ, ഷരീഫ, റാഹില.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: