തെരഞ്ഞെടുപ്പ്: കണ്ണൂർ ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു

കണ്ണൂർ:തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഇന്നും (ഞായര്‍) നാളെ (തിങ്കള്‍) പോളിംഗ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 16നുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ജില്ലയിലെ മദ്യവില്‍പ്പന ശാലകള്‍ തുറക്കുകയോ മദ്യ വിതരണം നടത്തുകയോ ചെയ്യരുതെന്ന് അദ്ദേഹം അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: