വളപട്ടണം പാലത്തിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

വളപട്ടണം: വളപട്ടണം പാലത്തിന് സമീപം പാപ്പിനിശ്ശേരി ഭാഗത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്കോടിച്ചയാൾക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് അപകടം.
മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ജാഫറി നാണ് പരിക്ക്. തളിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബൈക്കും കണ്ണൂരിൽനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്നു കാറുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ െതറിച്ച് 10 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
സാരമായി പരിക്കേറ്റ മുഹമ്മദ് ജാഫറിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കാർ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തു.