കണ്ണൂർ സ്വദേശിനിയായ നെഴ്സ് ജിദ്ദയിൽ നിര്യാതയായി

ജിദ്ദ: കണ്ണൂര്‍ കുടിയാന്മല സ്വദേശിനി മഞ്ജു വര്‍ഗീസ് (37) ജിദ്ദയില്‍ നിര്യാതയായി. ജിദ്ദ നാഷണല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.
ഭര്‍ത്താവും മൂന്നു മക്കളും നാട്ടിലാണ്. കണ്ണര് കുടിയാന്മല പൊട്ടനാനിയില്‍ വര്‍ഗീസ്-വല്‍സമ്മ ദമ്പതികളുടെ മകളാണ്. പത്തു വര്‍ഷത്തോളമായി സൗദിയിലുള്ള മഞ്ജു നാലു വര്‍ഷമായി ജെ.എന്‍.എച്ചിലാണ് ജോലി ചെയ്യുന്നത്.
ഭര്‍ത്താവ് പേരാവൂര്‍ സ്വദേശി ദിനു. സഹോദരങ്ങള്‍: ബിനോയ് ബിനോയ്(ആര്‍മി), സില്‍ജ. സില്‍ജയുടെ ഭര്‍ത്താവ് സബിന്‍ ജിദ്ദയിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഹോസ്പിറ്റല്‍ അധികൃതരും സാമുഹ്യപ്രവര്‍ത്തകരും രംഗത്തുണ്ട്.