തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശീല വീഴുന്നു; കണ്ണൂരടക്കം 4 ജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് കോഴിക്കോട് ജില്ലയില്‍ കലാശക്കൊട്ട് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. വോട്ടഭ്യര്‍ഥിച്ചുള്ള വാഹനപ്രചരണത്തിനും നിയന്ത്രണമുണ്ട്. മൂന്ന് മുന്നണികളും പ്രമുഖ നേതാക്കളെ രംഗത്തിറക്കി വിപുലമായ പ്രചരണ പരിപാടികളാണ് പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ തുടരുന്നുണ്ട്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കോഴിക്കോട് ജില്ലയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. പരമാവധി വോട്ടര്‍മാരെ നേരില്‍ക്കാണാനുള്ള ഓട്ടപ്പാച്ചിലിലാണ് സ്ഥാനാര്‍ഥികള്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: