ചരിത്രത്തിൽ ഇന്ന്: ഡിസംബർ 12

ഇന്ന് മാർക്കോണി ദിനം.. റേഡിയോ കണ്ടു പിടിച്ച ഇറ്റലിക്കാരനായ Guglieleno Marconi അറ്റ്ലാന്റിക്ക് സമുദ്രത്തിന് കുറുകെ ഇംഗ്ലണ്ടിൽ നിന്നും കാനഡയിലേക്ക് റേഡിയോ സിഗ്നൽ അയച്ചതിന്റെ ഓർമ്മ ദിനം

1800- വാഷിംങ്ടൺ ഡി സി അമേരിക്കൻ ഐക്യനാടുകളുടെ തലസ്ഥാനമായി പ്രഖ്യാപിച്ചു…

1851- ഇന്ത്യയിലെ തീവണ്ടി ഗതാഗതത്തിന് തുടക്കമിട്ട് പരീക്ഷണ യാത്ര…

1911.. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കൊത്തയിൽ നിന്ന് ഡൽഹിയിലെക്ക് തിരിച്ചു മാറ്റി…

1961- ഗോവ പോർച്ചുഗീസുകാരിൽ നിന്ന് മോചിപ്പിക്കാനുള്ള ഓപ്പറേഷൻ വിജയ് തുടങ്ങി…

1963- കെനിയ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി..

1990- അൻറാർട്ടിക്ക് പര്യവേക്ഷണത്തിന് പോകുന്ന 37 മത് രാജ്യമായി പാക്കിസ്ഥാൻ മാറി…

1994- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം മുഖ്യമന്ത്രി പദം അലങ്കരിച്ച വ്യക്തി എന്ന റെക്കാർഡിന് ഉടമയും നിലവിലും സിക്കിം മുഖ്യമന്ത്രിയായി തുടരുകയും ചെയ്യുന്ന പവൻ കുമാർ ചാലിങ് ആദ്യമായി അധികാരക്കസേരയിൽ എത്തി.. ( ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന്റെ 8539 ദിവസം എന്ന റിക്കാർഡാണ് ചാലിങ് തകർത്തത് )

1999- തെൻമല ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു…

2015- പാരിസിൽ യോഗം ചേർന്ന 195 രാജ്യങ്ങൾ ആഗോള താപനില 2 ഡിഗ്രി കുറക്കാനുള്ള തിരുമാനം എടുത്തു..

ജനനം

1866.. ആൽഫ്രഡ് വെർനർ.. ന്യുസിലൻഡ് രസതന്ത്രജ്ഞൻ.. 1913 ൽ നോബൽ – അകാർബണിക രസതന്ത്രത്തിന് ആദ്യ നോബൽ..

1905- മുൽക്ക് രാജ് ആനന്ദ് – ഇന്ത്യക്കാരനായ ഇംഗ്ലിഷ് നോവലിസ്റ്റ്.. കൂലി പ്രശസ്ത കൃതി…

1922- രാജാ ചെല്ലയ്യ.. സാമ്പത്തിക ശാസ്ത്രജ്ഞൻ.. Modern School of Economics സ്ഥാപകൻ. നികുതി പരിഷ്കരണ കമ്മിഷൻ ചെയർമാനായിരുന്നു.

1940- ശരദ് പവാർ.. NCP നേതാവ്.. മുൻ മഹാരാഷ്ട്രാ മുഖ്യമന്ത്രി.. മുൻ കേന്ദ്ര മന്ത്രി.

1949- ഗോപിനാഥ് മുണ്ടെ.. ബി.ജെ.പി നേതാവ്, നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗമായിരിക്കെ വാഹന അപകടത്തിൽ 3/6/2014 ന് കൊല്ലപ്പെട്ടു..

1950- പി.ടി. തോമസ്.. ഇപ്പോൾ തൃക്കാക്കര MLA, മുൻ എം.പി.. കസ്തൂരി രംഗൻ റിപ്പോർട്ടിനെ അനുകൂലിച്ച പ്രത്യേക നിലപാട് വഴി ശ്രദ്ധേയനായി..

1950.. രജനീകാന്ത്.. തമിഴിലെ പ്രശസ്ത സിനിമാ താരം…

1981- യുവരാജ് സിങ്. ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ. 2011 ലോകകപ്പ് വിജയിച്ച ടിമിന്റെ ടൂർണമെന്റിലെ താരം..

ചരമം

1889- റോബർട്ട് ബ്രൗണിങ് – ബ്രിട്ടിഷ് കവി .

1923.. കസ്തൂരി രംഗ അയ്യങ്കാർ.. സ്വാതന്ത്ര്യ സമര സേനാനി.. 1/4/1905 മുതൽ മരണം വരെ ഹിന്ദു പത്രത്തിന്റെ മാനേജിങ് ഡയറക്ടർ..

1997- എം.ജി. സോമൻ – മലയാള സിനിമാ നടൻ..

2005- രാമാനന്ദ് സാഗർ. ഒരു കാലത്ത് ടെലിവിഷൻ പ്രേക്ഷകരുടെ ഹരമായിരുന്ന രാമായണ പരമ്പരയുടെ സംവിധായകൻ…

2005- മുകുന്ദൻ സി. മേനോൻ. മനുഷ്യാവകാശ പ്രവർത്തകൻ.. പത്ര പ്രവർത്തകൻ..

2006 – അലൻ ഷുഗാർട്ട്. ഹാർഡ് ഡിസ്ക് ഡ്രൈവിന്റെ പിതാവ്..

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: