ട്രാൻസ്ഫോർമർ കേബിളിന് തീപിടിച്ചു.

പയ്യന്നൂർ: അമ്പലം റോഡിൽ ശ്രീ പ്രഭാ ഓഡിറ്റോറിയത്തിന് സമീപത്തെ ട്രാൻസ്ഫോർ മറിലെ കേബിളിന് തീപിടിച്ചു.ഇന്ന് രാവിലെ 10.15 ഓടെയാണ് സംഭവം. കേബിൾ കത്തിയമരുന്നത് കണ്ട് പരിസരവാസികൾ ഉടൻ ഫയർസ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തക്ക സമയത്ത് അഗ്നിശമന സേനാവിഭാഗം തീ അണച്ചതിനാൽ ദുരന്തവും വലിയ നാശനഷ്ടവും ഒഴിവായി.. കറൻ്റ് കേബിളിൻ്റെ ഇൻസുലേഷൻ കത്തിയമർന്ന നിലയിലാണ്.