സ്കൂട്ടർ യാത്രക്കാരനിൽ നിന്നും 4 കിലോ കഞ്ചാവ് പിടികൂടി

സ്കൂട്ടർ യാത്രക്കാരനിൽ നിന്നും 4 കിലോ കഞ്ചാവ് പിടികൂടി ബേക്കൽ പോലീസ് കേസ് എടുത്തു. ഇന്ന് രാവിലെ 7 മണിയോടെ ചേറ്റുകുണ്ടിൽ അപകടത്തിൽ പെട്ട സ്കൂട്ടർ ഓടിച്ചിരുന്ന മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി നിസാർ എന്ന് വിളിക്കുന്ന മുഹമ്മദ്‌ കെ എ (46) എന്നയാളാണ് 4 കിലോ കഞ്ചാവുമായി അറസ്റ്റിലായത്. ഇയാൾക്ക് നിസാര പരിക്കുകൾ ഉണ്ട്. ബേക്കൽ ഇൻസ്‌പെക്ടർ വിപിൻ യു പി യുടെ നേതൃത്വത്തിൽ എസ് ഐ രജനീഷ് എം, എ എസ് ഐ ദിനേശ് രാജൻ സീനിയർ സിവിൽ പോലീസ് ഓഫീസർ സുധീർ ബാബു സിവിൽ പോലീസ് ഓഫീസർമാരായ സരീഷ്, സജിൻ പ്രവീൺ എന്നിവരാണ് കഞ്ചാവ് പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: