പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആരാധനാ മഹോത്സവം 16 മുതൽ 30 വരെ

പയ്യന്നൂർ: പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ആരാധനാ മഹോത്സവം നവംബർ 16 മുതൽ 30 വരെ വിപുലമായ കലാ സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കുന്നു. തായമ്പക, ചാക്യാർകൂത്ത്, നാദസ്വരം, ഓട്ടൻതുള്ളൽ, പാണ്ടിമേളം, കഥകളി, ശാസ്ത്രീയ നൃത്തം, ആദ്ധ്യാത്മിക പ്രഭാഷണം. അക്ഷരശ്ലോക സദസ്സ് തുടങ്ങിയ ക്ഷേത്രകലകൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിവിധ ദിവസങ്ങളിലായി കേരളത്തിലെ പ്രമുഖ വാദ്യ കലാകാരന്മാരായ പോരൂർ ഉണ്ണികൃഷ്ണൻ, ശുകപുരം ദിലീപ്, ചിറക്കൽ നിധീഷ് എന്നിവർ തായമ്പകയും ആരാധനാ മഹോത്സവത്തിന്റെ അതിവിശേഷ ദിവസമായ പന്ത്രണ്ടാം ആരാധനയ്ക്ക് ചെറുതാഴം ചന്ദ്രൻ മാരാർ പ്രമാണിയായുള്ള പാണ്ടിമേളവും അരങ്ങേറും.22 ന് പ്രശസ്ത ചലച്ചിത്രതാരം ആശ ശരത് അവതരിപ്പിക്കുന്ന നൃത്തപരിപാടി ആശാനടനം. പാലാപ്പള്ളി ഫെയിം അതുൽ നറുകര, ചലച്ചിത്ര പിന്നണി ഗായിക അഞ്ജു ജോസഫ്, ഗായകൻ രാഹുൽ സത്യനാഥ് തുടങ്ങിയവർ നയിക്കുന്ന ഗാനമേളയും വിവിധ ദിവസങ്ങളിലായി അരങ്ങിലെത്തും. ആരാധനാ മഹോത്സവവേളയിൽ ക്ഷേത്ര സന്നിധിയിലെത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും ഉച്ചനേരത്ത് ആഘോഷക്കമ്മിറ്റി അന്നദാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആരാധനാ മഹോത്സവത്തിന്റെ സമാപനദിവസമായ നവംബർ 30ന് മുപ്പതിനായിരത്തോളം പേർക്ക് പ്രസാദ ഊട്ട് നൽകും. ഹരിത പ്രോട്ടോക്കോൾ പാലിച്ച്കൊണ്ട് ചന്തസ്ഥലത്തും ക്ഷേത്ര പരിസരത്തും ഓലക്കൊട്ടകൾ സ്ഥാപിക്കും.ആരാധനാ മഹോത്സവത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ ഭക്തജനങ്ങളിൽ നിന്ന് സംഭാവനയായി സ്വീകരിക്കുന്ന വിഭവ സമാഹരണ ചടങ്ങ് ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ക്ഷേത്രം കല്ല്യാണ മണ്ഡപത്തിൽ വെച്ച് നഗരസഭാ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്യും. കലാ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം വൃശ്ചികം ഒന്നിന് (നവംബർ 17) വ്യാഴാഴ്ച വൈകുന്നേരം 6. 30ന് ക്ഷേത്രമൈതാനിയിൽ വെച്ച് പയ്യന്നൂർ എം എൽ എ ടി ഐ. മധുസൂദനൻ ഭദ്രദീപം തെളിയിച്ച് നിർവ്വഹിക്കും. ആരാധനാ മഹോത്സവത്തോടനുബന്ധിച്ചുള്ള കലാ സാംസ്കാരിക പരിപാടികളുടെ സമാപന സമ്മേളന ഉദ്ഘാടനം 30 ന് വൈകുന്നേരം 6.30ന് കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ നിർവ്വഹിക്കും. ജോത്സ്യർ ഏ.വി.മാധവപ്പൊതുവാൾ ചെയർമാനും കെ.ശിവകുമാർ ജനറൽ കൺവീനറും ക്ഷേത്രം എക്സിക്യീട്ടൂവ് ഓഫീസർ . ടി.എം സത്യനാരായണൻ ട്രഷററുമായുള്ള 201 അംഗ കമ്മിറ്റിയാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത് വാർത്താസമ്മേളനത്തിൽ ഏ.വി.മാധവ പൊതുവാൾ, കെ.ശിവകുമാർ ,മോഹനൻ പുറച്ചേരി, ടി.എം.സത്യനാരായണൻ, വി പി .സുമിത്രൻ, എ.കെ.രാജേഷ്, സി.കെ.പ്രമോദ്, കെ.വി.പ്രകാശ് ബാബു, അത്തായി പത്മിനി, ജയപ്രകാശ് മഹാദേവ ഗ്രാമം, കാമ്പ്രത്ത് രാഘവ പൊതുവാൾ, ടി.കണ്ണൻ, വി.എം.നാരായണൻ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: