യുവതിക്ക് പിന്നാലെവിഷം കഴിച്ച യുവാവും മരിച്ചു.

കാഞ്ഞങ്ങാട്: വിഷം അകത്ത് ചെന്ന് യുവതി മരിച്ചതിന് പിന്നാലെ വിഷം കഴിച്ച് ചികിൽസയിലായിരുന്ന കാമുകനായ യുവാവും മരിച്ചു.
കാഞ്ഞങ്ങാട്ടെ ഹോട്ടൽ തൊഴിലാളിയും
റെയിൽവെ സ്റ്റേഷനു സമീപം കൊവ്വൽ എ കെ ജി ക്ലബിനു സമീപം വാടക വീട്ടിൽ
താമസക്കാരനായ വയനാട് പനമരം സ്വദേശി ജയപ്രകാശ് (44 ) ആണ് ഇന്ന് പുലർച്ചെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്. . ഇക്കഴിഞ്ഞ ആറാം തീയതി വൈകിട്ട്
താമസസ്ഥലത്ത് വെച്ച്
ജയപ്രകാശിനെയും കൂടെ താമസിക്കുന്ന
തൃശൂർ ചാലക്കുടി സ്വദേശിനി രമ (44) യെയും വിഷം ഉള്ളിൽ ചെന്ന്
അവശ നിലയിൽ നാട്ടുകാർ കണ്ടത്. രമ തനിക്ക് വെള്ളപൊടികൾകലക്കി തന്ന ശേഷം രമയും സ്വയം കഴിച്ചുയെനാണ് ജില്ലാ ആശുപത്രിയിൽ വെച്ച് ജയപ്രകാശ് പോലീസിന് മൊഴി നൽകിയത്. ഗുരുതരസ്ഥയിലായിരുന്ന ഇയാൾ പിന്നീട് പരിയാരത്തെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. ഹൊസ്ദുർഗ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.മരിച്ച രമയുടെ മൃതദേഹം ബന്ധുക്കൾ എത്താത്തിനെ തുറന്ന് കഴിഞ്ഞദിവസം കാഞ്ഞങ്ങാട് പൊതുശ്മശാനത്തിൽ സംസ്കരിച്ചിരുന്നു.