കണ്ണൂരിൽ വിമാനമിറങ്ങിയ പ്രവാസിയെ കാണാനില്ല

തളിപ്പറമ്പ്:ഗള്‍ഫില്‍ നിന്ന് കണ്ണൂരിൽ വിമാനമിറങ്ങിയ ഏരുവേശി സ്വദേശിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. ഏരുവേശി അമ്പഴത്തുംചാലിലെ കുന്നേല്‍ സജു മാത്യുവിനെയാണ് (33) കാണാതായത്. 

ഇ​തു​സം​ബ​ന്ധി​ച്ച് സ​ജു മാ​ത്യു​വി​‍ന്റെ സ​ഹോ​ദ​ര​ന്‍ ന​ല്‍കി​യ പ​രാ​തി​യി​ൽ കു​ടി​യാ​ന്മ​ല പൊ​ലീ​സ് കേ​സെ​ടു​ത്തു.

 ഷാ​ര്‍ജ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന സ​ജു മാ​ത്യു ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി​യാ​ണ് എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ, വീ​ട്ടി​ലെ​ത്തി​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി ടി.​കെ. ര​ത്‌​ന​കു​മാ​റി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം കു​ടി​യാ​ന്മ​ല പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ നി​ബി​ന്‍ ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു. 

വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങു​ന്ന​തും പു​റ​ത്തു​വ​ന്ന് ടാ​ക്‌​സി കാ​റി​ല്‍ ക​യ​റു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കാ​റി​ല്‍ ക​യ​റി​യ​തി​നു​ശേ​ഷം എ​ങ്ങോ​ട്ടു​പോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. ഈ ​കാ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. സ​ജു മാ​ത്യു​വി​നെ ജി​ല്ല​ക്ക് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​താ​യി സം​ശ​യി​ക്കു​ന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: