ഓട്ടോയി ൽ കടത്തുകയായിരുന്ന14,000 പാക്കറ്റ് പാന്‍മസാല പിടികൂടി

വളപട്ടണം: ഓട്ടോയിൽ കടത്തുകയായിരുന്ന വൻ പാന്‍മസാല ശേഖരവുമായി രണ്ടു പേർ പോലിസ് പിടിയിലായി. മൗവ്വഞ്ചേരി തല മുണ്ട സ്വദേശി പുളിയം മാടത്ത് ഷെരീഫ് (36), കുടിയേറ്റ തൊഴിലാളി ഉത്തർ പ്രദേശ് മല്ലു ജില്ല സ്വദേശി അവിനാഷ് ചൗഹാൻ (24) എന്നിവരെയാണ് വളപട്ടണം ഇൻസ്പെക്ടർ എം.രാജേഷിൻ്റെ നേതൃത്വത്തിൽ എസ്.ഐ.മോഹനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഷറഫ്, നിധീഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ചിറക്കൽപുതിയ തെരുവിൽ വെച്ച് ഇന്ന് രാവിലെ 9.45 ഓടെ ലോറിയിൽ നിന്നും ഇറക്കിയ ശേഷം കെ.എൽ 13.എ എം 3528 നമ്പർ ഓട്ടോയിൽ കടത്തികൊണ്ടു പോകുന്നതിനിടെയാണ് ഇരുവരും പോലീസ് പിടിയിലായത്.പ്രതികളെ അറസ്റ്റു ചെയ്ത പോലീസ് പാൻമസാല ശേഖരവും ഓട്ടോയും കസ്റ്റഡിയിലെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: