തീരദേശ ഹൈവേ യാഥാർഥ്യമാക്കണം

തീരദേശ ഹൈവേ യാഥാർഥ്യമാക്കണമെന്ന് സിപിഐ എം പാപ്പിനിശേരി  ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഗതാഗത മേഖലയിൽ വലിയ മാറ്റമുണ്ടാക്കുന്നതാണ് സംസ്ഥാന സർക്കാർ  പ്രഖ്യാപിച്ച തീരദേശ ഹൈവേ.    മാടായി, മാട്ടൂൽ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഹൈവേ വിനോദസഞ്ചാര  മേഖലയിലും വലിയ മുന്നേറ്റമുണ്ടാക്കും. തീരദേശ ഹൈവേയുടെ നിർമാണപ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കണം.  കെൽട്രോൺ വൈവിധ്യവൽക്കരിച്ച് പുതിയ തൊഴിലവസരം സൃഷ്ടിക്കുക, കെ ഫോൺ സംവിധാനം ഉടൻ പൂർത്തിയാക്കുക, കെഎസ്ടിപി റോഡിൽ ബാക്കിയുള്ള ഇടങ്ങളിൽ ഡ്രെയിനേജ് ഒരുക്കുക. ആവശ്യമായ സ്ഥലങ്ങളിൽ ട്രാഫിക് സിഗ്നലുകൾ ഒരുക്കുക, ഉപ്പുവെള്ളം കയറുന്ന  പ്രദേശങ്ങളിൽ പരിഹാര നടപടി സ്വീകരിക്കുക, കണ്ണൂർ, പാപ്പിനിശേരി–- പയ്യന്നൂർ  റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് ആരംഭിക്കുക, കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുക  തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു. പൊതുചർച്ചയിൽ 28 പേർ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് , ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ  എം പ്രകാശൻ, കാരായി രാജൻ,  ജില്ലാ കമ്മിറ്റിയംഗം പി പി ദിവ്യ എന്നിവർ സംസാരിച്ചു. ടി ടി ബാലകൃഷ്‌ണൻ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു.  പൊതുസമ്മേളനം ഇ പി ജയരാജൻ  ഉദ്‌ഘാടനംചെയ്‌തു.  ഏരിയാസെക്രട്ടറി ടി ചന്ദ്രൻ അധ്യക്ഷനായി. സ്വാഗതസംഘം ജനറൽകൺവീനർ കെ പി വൽസലൻ സ്വാഗതം പറഞ്ഞു.ടി ചന്ദ്രൻ പാപ്പിനിശേരി
ഏരിയാ സെക്രട്ടറിപാപ്പിനിശേരി സിപിഐ എം പാപ്പിനിശേരി ഏരിയാ സെക്രട്ടറിയായി ടി ചന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. 20 അംഗ ഏരിയാ കമ്മിറ്റിയെയും പാപ്പിനിശേരി സർവീസ്‌ സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ  സമാപിച്ച സമ്മേളനം തെരഞ്ഞെടുത്തു. പി പി ദിവ്യ, കെ നാരായണൻ, പി ഗോവിന്ദൻ, എൻ ശ്രീധരൻ, കെ പി രാജൻ, കെ മോഹനൻ, ടി ടി ബാലകൃഷ്‌ണൻ, പി കെ സത്യൻ,  കെ പ്രദീപ്‌കുമാർ, പി പി ഷാജിർ, എ സുനിൽകുമാർ, ടി വി ലക്ഷ്‌മണൻ, കെ വി ശ്രീധരൻ, കെ ഭാർഗവൻ, എം സി രമിൽ, കെ മോഹനൻ (ഇരിണാവ്‌), എം ശ്യാമള, ടി വി രഞ്‌ജിത്ത്‌, ടി സുനീതി എന്നിവരാണ്‌ ഏരിയാ കമ്മിറ്റിയംഗങ്ങൾ. 12 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: