വളപട്ടണത്ത് വീട്ടുകാർ ഉറങ്ങി കിടക്കവെ അഞ്ച് പവനും 10,4,000 രൂപയും കവർന്നു

5 / 100

വളപട്ടണം : വീട്ടുകാർ ഉറങ്ങികിടക്കവൈ വാതിൽ കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാവ് അലമാരയിൽസൂക്ഷിച്ച അഞ്ച്പവനോളം സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷത്തിനാലായിരം രൂപയും കവർന്നു . ഇന്ന്പുലർച്ചെയാണ് കവർച്ച . വളപട്ടണം മായിച്ചാനകുന്നിലെ ഷബ്ബ്മൻസിലിൽ അസീസിന്റെ ഭാര്യ സൈനബയുടെ വീട്ടിലാണ് കവർച്ച നടന്നത്.വീടിന്റെ മുകൾനിലയിലെ വാതിൽ തകർത്ത് അകത്ത് കയറിയായിരുന്നു മോഷണം.രാവിലെ ആറ് മണിയോടെ വീട്ടുകാർ ഉണർന്നപ്പോഴാണ് മുറിയിലെഅലമാര തുറന്നിട്ട നിലയിൽ കണ്ടത് . പരിശോധിച്ചപ്പോൾ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങളും പണവുംമോഷണം പോയതായി മനസിലായത് .തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകുകയായിരുന്നു വളപട്ടണംപോലീസ് സ്ഥലത്തെത്തി പരിശോധിച്ചു . വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: