ഇരിക്കൂർ കൂരാരി പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

4 / 100

ഇരിക്കൂർ കൂരാരി പുഴയിൽ ഇന്നലെ ഒഴുക്കിൽ പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം ഫയർഫോഴ്‌സ്, പോലീസ്, നാട്ടുകാർ നടത്തിയ തിരച്ചിലിൽ കണ്ടെത്തി. ആയിപ്പുഴ കൂരാരി പുഴയിൽ കുളിക്കുകയായിരുന്ന രണ്ട് വിദ്യാർഥികൾ ഇന്നലെ വൈകിട്ടോടെ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂരാരി മസ്ജിദുസ്സഹാബയ്ക്ക് സമീപത്തെ കീത്തടത്ത് ഹൗസിൽ ചെറുവത്തലമൊട്ട സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഫാത്തിമയുടെയും മകനും നായാട്ടുപാറ കെ.പി.സി. ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമായ ഫായിദിന്റെ (15) മൃതദേഹമാണ് കണ്ടെത്തിയത്.
ഇതിൽ ഫായിദിന്റെ സഹപാഠിയായ ജിനാനെ നാട്ടുകാരും ഫയർഫോഴ്‌സും രക്ഷപ്പെടുത്തിയിരുന്നു. തുടർന്ന് ഫായിദിനായി ഇന്നലെ രാത്രി വൈകിയും തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: