ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു ; പോലീസ് കേസെടുത്തു

തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു. പാല്‍ക്കുളങ്ങരയില്‍ ക്ലബ്ബായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് പൂച്ചയെ കെട്ടിത്തൂക്കി കൊന്നത്. ക്ലബ്ബിലെത്തുന്നവര്‍ മദ്യപിച്ച ശേഷം പൂച്ചയെ കൊല്ലുകയായിരുന്നെന്നാണ് ആരോപണം. സംഭവത്തില്‍ മൃഗാവകാശ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. പൂച്ചയുടെ ജഡം പോസ്റ്റ് മോര്‍ട്ടം ചെയ്യും.മൃഗാവകാശ പ്രവര്‍ത്തക പാര്‍വ്വതി മോഹനാണ് മനുഷ്യന്റെ ഈ കൊടും ക്രൂരത ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. തെരുവുനായകളും പൂച്ചകളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി പറയുന്നവര്‍ ഇതു കൂടി ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് പൂച്ചയുടെ ചിത്രം സഹിതമാണ് പാര്‍വതി ഫെയ്‌സ്ബുക്കില്‍ വിഷയം പോസ്റ്റ് ചെയ്തിരിക്കുന്നത്. മൃഗാവകാശപ്രവര്‍ത്തകരായ പാര്‍വതി, ഇന്ദിര, ലത എന്നിവരുടെ പരാതിയില്‍ കേസെടുത്തതായി വഞ്ചിയൂര്‍ പോലീസ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: