അബൂദബിയിലെ ഒരു ഇന്ത്യൻ കുടുംബത്തിൽ കഴിഞ്ഞ ദിവസം നടന്നത്​ അവിസ്​മരണീയമായ ജന്മദിനാഘോഷം:അതിശയം  മാറാതെ ഇന്ത്യൻ ബാലൻ

അബൂദബി: അബൂദബിയിലെ ഒരു ഇന്ത്യൻ കുടുംബത്തിൽ കഴിഞ്ഞ ദിവസം നടന്നത്​ അവിസ്​മരണീയമായ ജന്മദിനാഘോഷം. 11കാര​​െൻറ ജന്മദിനത്തിൽ സമ്മാനവുമായെത്തി അബൂദബി പൊലീസാണ്​ കുടുംബത്തെ അത്​ഭുതപ്പെടുത്തിയത്​. പൊലീസിനോടൊപ്പം ഒരു ദിവസം ജോലിയെടുക്കുകയും സംവദിക്കുകയും ചെയ്യണമെന്ന കുട്ടിയുടെ ആഗ്രഹം മനസിലാക്കിയാണ്​ അധികൃതർ അപ്രതീക്ഷിത ‘ഒാപറേഷനു’മായി എത്തിയത്​.
പൊലീസ്​ യൂനിഫോം ധരിപ്പിച്ച ശേഷം കുട്ടിയെ റൗദ പൊലീസ്​ സ്​റ്റേഷനിലേക്കും അവിടെനിന്ന്​ കുട്ടികളുടെ പരിശീലന കേന്ദ്രത്തിലേക്കും കൊണ്ടുപോയി. കുട്ടിയുടെ രക്ഷിതാക്കൾക്ക്​ റൗദ പൊലീസ്​ സ്​റ്റേഷനിൽ സ്വീകരണമൊരുക്കുകയും ചെയ്​തു. നിരവധി സമ്മാനങ്ങളും പിറന്നാൾ കേക്കും നൽകിയാണ്​ പൊലീസ്​ കുട്ടിയെ യാത്രയാക്കിയത്​.
ജനങ്ങളുമായുള്ള ബന്ധം വളർത്തുന്നതിനും സമൂഹത്തിൽ സുരക്ഷയും സുസ്​ഥിരതയും സന്തോഷവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ്​ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന്​ കമ്യൂണിറ്റി പൊലീസ്​ വകുപ്പ്​ ഡെപ്യൂട്ടി ഡയറക്​ടർ ലെഫ്​റ്റനൻറ്​ കേണൽ അബ്​ദുല്ല മുഹമ്മദ്​ അവാദ്​ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: