തോമസ് ചാണ്ടിയുടെ രാജി ഇന്നില്ല; തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായില്ല. രാജി സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് യോഗം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി. തോമസ് ചാണ്ടി അടക്കമുള്ളവര്‍ പങ്കെടുത്ത എല്‍.ഡി.എഫ് യോഗത്തിലാണ് തീരുമാനം. രാജി വിഷയത്തില്‍ കൂടുതല്‍ സമയം വേണമെന്ന നിലപാട് യോഗത്തില്‍ എന്‍.സി.പി സ്വീകരിച്ചുവെന്നാണ് സൂചനകള്‍. എന്നാല്‍ രാജി ആവശ്യത്തില്‍ സി.പി.ഐ ഉറച്ചുനിന്നുവെന്നും സൂചനയുണ്ട്.