ലഹരി വിരുദ്ധ ക്യാമ്പയിൻ ജില്ലാ സമിതി രൂപീകരിച്ചു


ലഹരി വിരുദ്ധ ക്യാമ്പയിൻ ജില്ലാ സമിതി രൂപീകരിച്ചു. രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പ്രസിഡൻറ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. എഡിഎം കെ കെ ദിവാകരൻ അധ്യക്ഷനായി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അഗസ്റ്റിൽ ജോസഫ് ക്യാമ്പയിൻ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷയായ സമിതിയുടെ കോ ഓർഡിനേറ്റർ ജില്ലാ കലക്ടറാണ്. ജില്ലയിലെ എംപിമാരും എംഎൽഎമാരും പോലീസ്, എക്‌സൈസ് മേധാവികൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവരും അംഗങ്ങളാണ്.യോഗത്തിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പികെ പ്രമീള, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി പി ഷാജിർ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സുധാകരൻ, പയ്യന്നൂർ നഗരസഭ ചെയർപേഴ്‌സൻ കെ വി ലളിത, വിമുക്തി കോ ഓർഡിനേറ്റർ എം സുജിത്ത്, സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, റഷീദ് കവ്വായി (കോൺഗ്രസ്), കെ എം സപ്‌ന (സിപിഐ), അബ്ദുൽകരീം ചേലേരി (ഐയുഎംഎൽ), മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി ബാലൻ, പിആർ രാജൻ (ബിജെപി), എൻകെ രവി (കോൺഗ്രസ് എസ്), എംപി മുരളി (എൻസിപി), ജോൺസൺ പി തോമസ് (ആർഎസ്പി), ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: