യുവതിയെ ശല്യം ചെയ്ത് കൊല്ലുമെന്ന് ഭീഷണി പ്രതി അറസ്റ്റിൽ

പയ്യന്നൂർ: യുവതിയെപിന്തുടര്‍
ന്ന് ശല്യം ചെയ്യുകയുംവീട്ടില്‍ കയറി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി അറസ്റ്റിൽ.
തെക്കന്‍ജില്ലയില്‍ ജോലിചെയ്യുന്ന യുവതിയുടെ പരാതിയിലാണ് മാതമംഗലം താറ്റ്യേരിയിലെ കെ.സുഭാഷിനെ (46) പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായരും സംഘവും അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയെ ഇക്കഴിഞ്ഞ ജൂണ്‍ 21 മുതലാണ് ഇയാള്‍ പിൻതുടർന്ന്ശല്യം ചെയ്യാന്‍ തുടങ്ങിയത്.തുടര്‍ന്ന് മൂന്നുമാസത്തോളം ഇയാള്‍ എറണാകുളംവരെ ഗോപ്യമായി പിന്തുടരുകയും നിരന്തരം ശല്യവും ഭീഷണിയും തുടരുകയായിരുന്നു.കഴിഞ്ഞമാസം 11ന് രാത്രി ഏഴരയോടെ പരാതിക്കാരി കുടുംബത്തോടൊപ്പം കഴിയുന്ന സ്റ്റേഷൻ പരിധിയിലെ വീട്ടില്‍ അതിക്രമിച്ച് കയറി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും യുവതിയേയും അമ്മയെയും ചീത്തവിളിക്കുകയും ചെയ്തുവെന്നാണ് പരാതി. കേസെടുത്ത പോലീസ് , എസ്‌ഐ അനില്‍ ബാബു, എഎസ്‌ഐ മാരായ എ.ജി. അബ്ദുള്‍ റൗഫ്, പ്രദീപന്‍, സീനിയര്‍ സിവിൽ പോലീസ് ഓഫീസർമാരായ രമേശന്‍, ജോസ്ലിന്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ മാതമംഗലത്ത് വെച്ച് ഇന്ന് പുലർച്ചെ പിടികൂടുകയായിരുന്നു