മണൽലോറി പിടികൂടി.
പരിയാരം ,: നമ്പർ പ്ലേറ്റ് നീക്കം ചെയ്ത് ടിപ്പർ ലോറിയിൽ മണൽകടത്ത് പോലീസ് പിടികൂടി. ഡ്രൈവറും മണൽ കടത്തുകാരും ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കുപ്പം മുക്കുന്ന് കടവിൽ നിന്നാണ് മണൽ കടത്തുകയായിരുന്ന നമ്പർ പ്ലേറ്റില്ലാത്ത ടിപ്പർ ലോറി എസ്.ഐ. നിബിൻ ജോയിയും സംഘവും പിടികൂടിയത്. ലോറിയും മണലും പോലീസ് കസ്റ്റഡിയിലെടുത്തു.