നെസ്റ്റ് പൂർവ്വ വിദ്യാർഥി കൂട്ടായ്മ സുനിത _ശ്രീജിത്ത് സ്മാരക എന്റൊമെന്റ് നൽകി അനുമോദിച്ചു.

കാലിക്കടവ്:
പിലിക്കോട് സി.കൃഷ്ണൻ നായർ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഘടന “നെസ്റ്റ്” പഠനത്തിൽ മികച്ച് നിൽക്കുന്ന വിദ്യാർത്ഥികൾ നൽകിവരുന്ന എൻഡോമെന്റ് വിതരണോദ്ഘാടനം കാസർഗോഡ് ജില്ലാ വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ .പി. രാജ്മോഹൻ നിർവ്വഹിച്ചു .സ്കൂൾ അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക എം. രേഷ്മ സ്വാഗതം പറഞ്ഞു . പി. ടി. എ. പ്രസിഡണ്ട് പി ടി രാജേഷ് അധ്യക്ഷത വഹിച്ചു. ഒൻപതാംതരം വിദ്യാർഥിനി കെ. അനഘ പത്താംതരം വിദ്യാർഥിനി ആർ. സ്നേഹ എന്നിവർക്കാണ് എൻഡോവ്മെൻറ് നൽകിയത്.ചടങ്ങിൽ പി.ടി.എ .ഇ.പി.രാജ് മോഹനെ പൊന്നാട അണിയിച്ച് ആദരിച്ചു. നെസ്റ്റ് ഭാരവാഹികളായ
കെ.സുനിൽകുമാർ,
എൻ. കേശവൻ, ബാബു മാണിയാട്ട്, കെ ജയചന്ദ്രൻ, കെ. വി മിനി , കെ .ജയപ്രഭ, വി. രാജീവൻ, കെ .പി. ഫരീദ എന്നിവർ സംബന്ധിച്ചു