മോഷണം പ്രതി അറസ്റ്റിൽ

ചെറുപുഴ: വീടിന് സമീപത്തെ ഷെഡിൽ നിന്ന് റബ്ബർഷീറ്റ് അടിക്കാൻ ഉപയോഗിക്കുന്ന മെഷീൻ്റെ അനുബന്ധ സാമഗ്രികളും പഴയ ജീപ്പിൻ്റെ ഗിയർ ബോക്സും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. നിരവധി മോഷണ കേസിലെ പ്രതി ചിറ്റാരിക്കാൽ കടുമേനി സ്വദേശി മറ്റത്തിൽ തോമസ് എന്ന സുനിലിനെ (42)യാണ് ചെറുപുഴ എസ്.ഐ.പി.സി.സഞ്ജയ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.ഇന്ന് പുലർച്ചെ ചെറുപുഴ മ ത്സ്യമാർക്കറ്റിന് സമീപം വെച്ചാണ് മോഷ്ടാവ് പോലീസ് പിടിയിലായത്. മൂന്ന് ദിവസം മുമ്പ്
പ്രാപൊയിൽ ചുണ്ടയിലെ ചാലിൽ മേരി (72) യുടെ വീട്ടിൽ നിന്നുമാണ് സാധന സാമഗ്രികൾ മോഷ്ടിച്ചത്.പരാതിയിൽ ചെറുപുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.