പോക്സോ കേസിൽ വ്യാപാരി അറസ്റ്റിൽ

പയ്യന്നൂർ: കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാപാരി പോക്സോ കേസിൽ അറസ്റ്റിൽ. എട്ടിക്കുളത്തെ വ്യാപാരി പി.അബ്ദുൾ റഹ്മാനെ(65)യാണ് ഇൻസ്പെക്ടർ മഹേഷ് കെ.നായരും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു
.ദിവസങ്ങൾക്ക് മുമ്പ് കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ കുട്ടിയെയാണ് ഇയാൾ ലൈംഗീക ഉദ്ദേശത്തോടെ ഉപദ്രവിക്കാൻ ശ്രമിച്ചത്.വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ വിവരം കൈമാറിയതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.