കാർ ഡിവൈഡറിൽ ഇടിച്ചു കയറി

കണ്ണൂർ മേലെ ചൊവ്വ ഇറക്കത്തിൽ ഡിവൈഡറിൽ ഇടിച്ചു കയറി കാർ അപകടത്തിൽപ്പെട്ടു. ബുധനാഴ്ച രാത്രി 12.15-നാണ് അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തലശ്ശേരിയിൽ നിന്ന് ഉഡുപ്പി കാർക്കളയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ കുഴിയൊഴിവാക്കി പോകാൻ ശ്രമിക്കുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറിയത്.
ഡിവൈഡറിന് കുറുകെ നിന്ന വാഹനം ക്രെയിൻ ഉപയോഗിച്ച് മാറ്റി. പോലീസ് സ്ഥലത്തെത്തി. അപകടത്തെത്തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.