പയ്യന്നൂർ നഗരസഭ മൈക്രോ പ്ലാൻശില്പശാല സംഘടിപ്പിച്ചു

പയ്യന്നൂർ. നഗരസഭ
അതിദാരിദ്ര നിര്‍മ്മാര്‍ജന ഉപപദ്ധതിയുടെ മൈക്രോപ്ലാന്‍ ശില്പശാല സംഘടിപ്പിച്ചു.
ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.ഗിരീഷ് പദ്ധതി വിശദീകരിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.ജയ , വി.വി.സജിത, ടി.പി. സെമീറ, ടി.വിശ്വനാഥൻ, സുപ്രണ്ട് കെ.ഹരിപ്രസാദ്, കോർഡിനേറ്റർ വി.പി.സുകുമാരൻ എന്നിവർ സംസാരിച്ചു.
ജനപ്രതിനിധികള്‍, കുടുംബശ്രീ സി. ഡി. എസ്. ചെയർപേഴ്സൺ, പി.പി. ലീല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി പ്രകാരം നഗരസഭയുടെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചതിന്റെ അടുത്ത പടിയായാണ് ഉപപദ്ധതി മൈക്രോപ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
നഗരസഭയിൽ 51 കുടുംബങ്ങളാണ് അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്ളത്. ഓരോ കുടുംബത്തിനും ഓരോ മൈക്രോപ്ലാന്‍ തയാറാക്കിയിട്ടുണ്ട്. അയത് ചർച്ച ചെയ്ത് ക്രോഡീകരിച്ച് വിശദമായ പദ്ധതി തയ്യറാക്കുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്.
ഭക്ഷണം, പോഷകാഹാരം, ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, ചുറ്റുപാട്, വരുമാനം തുടങ്ങി വിവിധ മേഖലകളില്‍ അന്വേഷണം നടത്തി വിശദമായ മൈക്രോപ്ലാനാണ് തയാറാക്കുന്നത്.
അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ മെച്ചപ്പെട്ട ജീവിത നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.