കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

4 / 100

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാഞ്ഞിരത്തറ പാല്‍സൊസൈറ്റി, കുന്നുംകൈ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 13 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി  വരെയും അരയമ്പേത്, കിഴക്കേമൊട്ട ഭാഗങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏഴിലോട് സ്റ്റോപ്പ്, ഏഴിലോട് എന്‍ എച്ച്, പോപ്പുലര്‍, പുറച്ചേരി, ചക്ലിയ കോളനി, മാര്‍ക്കറ്റ്, കാരാട്ട്, സൗപര്‍ണിക, കുഞ്ഞിമംഗലം സ്‌കൂള്‍, കല്ലം വള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 13 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരേറ്റ, വട്ടോന്നി ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 13 ചൊവ്വാഴ്ച രാവിലെ  ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹാജിമുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  ഒക്‌ടോബര്‍ 13 ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ 9.30 വരെയും ഇല്ലത്തുവളപ്പില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ 2.30 വരെയും നമ്പോലന്‍കുന്ന് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.15 മുതല്‍ 9.30 വരെയും ആറ്റടപ്പ ഡിസ്‌പെന്‍സറി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ 2.30 വരെയും  വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അവേര, ചൈന റോഡ്, ദിനേശ്, കോട്ടുങ്ങല്‍, കെ ഡബ്ല്യു എ അവേര, മര്‍ഹബ, ഉരുവച്ചാല്‍, വിക്ടറി സോമില്‍ എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 13 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരുമ്പ ഫിഷ് മാര്‍ക്കറ്റ്, മുത്തപ്പന്‍ ക്ഷേത്രം, എ ബി സി പരിസരം  എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 13 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: