ദേശീയപാത വികസന പ്രവർത്തി ഉദ്ഘാടനം 13ന്; കണ്ണൂരില്‍ 3 ബൈപ്പാസ്

കണ്ണൂര്‍ : ദേശീയപാത വികസന പ്രവര്‍ത്തി 13 ന് ഉദ്ഘാടനം. ഗതാഗതക്കുരുക്കും യാത്രാ ബുദ്ധിമുട്ടുമില്ലാതെ അതിവേഗം ലക്ഷ്യത്തിലെത്താൻ കാസർഗോഡ് തലപ്പാടിയിൽ നിന്ന് ആരംഭിക്കുന്ന ആറുവരിപ്പാതയുടെ നിർമ്മാണമാണ് തുടക്കമാവുന്നത്. വടക്കേ മലബാറിലെ വികസനരംഗത്തെ നിർണായക ചുവടുവയ്പ്പാണിത്. തിരക്കുള്ള പട്ടണങ്ങളെ ഒഴിവാക്കിയാണ് ദേശീയപാത കടന്നു പോവുക. നിലവിലുള്ള പാത ഒഴിവാക്കാൻ ജില്ലയിൽ പയ്യന്നൂർ , തളിപ്പറമ്പ് ,കണ്ണൂർ എന്നീ സ്ഥലങ്ങളിൽ മൂന്ന് ബൈപാസുകളാണ് നിർമ്മിക്കുന്നത്. കണ്ണൂർ ബൈപ്പാസാണ് ഇതില്‍ ഏറ്റവും നീളം കൂടിയത്. നിർമ്മാണം പുരോഗമിക്കുന്ന തലശ്ശേരി മാഹി ബൈപാസ് കൂടിയാകുമ്പോൾ ബൈപാസിന്‍റെ എണ്ണം നാലാകും. പെരുമ്പ പാലത്തിനടുത്തുനിന്നാരംഭിച്ച് കോത്തായിമുക്ക് പഴയ വില്ലേജ് ഓഫീസിനടുത്ത് അവസാനിക്കുന്നതാണ് പയ്യന്നൂർ ടൗണിന് ഒഴിവാക്കിയുള്ള ബൈപ്പാസ്. കീഴാറ്റൂർ വഴി കടന്നു പോകുന്ന രണ്ടാമത്തെ ബൈപ്പാസ് കുപ്പം പാലത്തിനടുത്തുനിന്നാരംഭിച്ച് കുറ്റിക്കോൽ പാലത്തിൽ എത്തും. തളിപ്പറമ്പ് ടൗണിന്‍റെ മധ്യത്തിലൂടെ യാത്ര ഇതുവഴി ഒഴിവാക്കാം . പാപ്പിനിശ്ശേരി പള്ളിക്കടുത്തുനിന്നാരംഭിച്ച് തുരുത്തി, കോട്ടക്കുന്ന്,പൂഴാതിവയല്‍, കടാങ്കോട് , മുണ്ടയാണ് ഇന്‍ഡോര്‍ സ്റ്റേഡിയം വഴി കീഴുത്തള്ളിയിലെത്തുന്നതാണ് നിര്‍ദിഷ്ട കണ്ണൂര്‍ ബൈപാസ്.പയ്യന്നൂര്‍ ന്യൂസ്. നിലവിലുള്ള വളപട്ടണം പാലത്തിന് കിഴക്കു മാറി പുതിയ പാലവും നിർമ്മിക്കും. പാപ്പിനിശ്ശേരി ചാല എടക്കാട് ഭാഗങ്ങളിൽ മിനി ബൈപാസുകളുമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: