‘മംഗല്യസാഫല്യം – 2021’: ഷാർജ കെ.എം.സി.സി അഴീക്കോട്‌ മണ്ഡലം കമ്മിറ്റി സമൂഹ വിവാഹത്തിന് സംവിധാനമൊരുക്കുന്നു..

5 / 100

കണ്ണൂർ: കൊവിഡ് വ്യാപന കാലത്ത് ചാർട്ടേർഡ് വിമാനത്തിൽ യു.എ.ഇയിൽ നിന്നും  പ്രവാസികളെ നാട്ടിലെത്തിച്ച ഷാർജ കെ.എം.സി.സി അഴീക്കോട്‌ മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ ജാതി-മതഭേദമന്യേ പത്തു നിർധന കുടുംബത്തിലെ യുവതികൾക്ക് വിവാഹങ്ങൾക്ക് സംവിധാനമൊരുക്കുന്നു.

വധുവിനു  സ്വർണ്ണവും, വരന് ഇരുപതിനായിരം രൂപ സാമ്പത്തിക സഹായവും കൂടാതെ, വരനും വധുവിനും വിവാഹ വസ്ത്രം ഉൾപ്പെടെയുള്ള സഹായമാണ് നൽകുന്നത്. കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന കൂടിയാലോചനാ യോഗത്തിൽ ഷാർജ കെ.എം.സി.സി അഴീക്കോട്‌ മണ്ഡലം പ്രസിഡന്റ്‌ ഫൈസൽ മാങ്ങാട് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി യോഗം ഉദ്ഘാടനം ചെയ്തു.

കെ.വി ഹാരിസ്, ബി.കെ അഹമ്മദ്, സാദിഖ്  കാട്ടാമ്പള്ളി, വി.കെ മുഹമ്മദലി, നസീഫ് ചാലാട്, സുജീറ എസ് ചിറക്കൽ എന്നിവർ സംസാരിച്ചു. കോ-ഓർഡിനേറ്റർ എൻ.പി ജാസിർ ചാലാട് പദ്ധതി വിശദീകരിച്ചു. ഷാർജ കെ.എം.സി.സി മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ്‌ ഇക്ബാൽ പാപ്പിനിശ്ശേരി സ്വാഗതവും, ഫൈസൽ പുല്ലുപ്പി നന്ദിയും പറഞ്ഞു.

വി.കെ അബ്ദുൽ ഖാദർ മൗലവി (മുഖ്യ രക്ഷാധികാരി), അബ്ദു റഹ്‌മാൻ കല്ലായി, പി കുഞ്ഞിമുഹമ്മദ്‌, അബ്ദുൽ കരീം ചേലേരി, വി.പി വമ്പൻ, കെ.വി ഹാരിസ്, സലാം പാപ്പിനിശ്ശേരി, റഷീദ് ബാഖവി, സ്വാദിഖ് കാട്ടാമ്പള്ളി, നഹീദ് ആറാംപീടിക (രക്ഷാധികാരികൾ), കെ.എം ഷാജി എം.എൽ.എ (ചെയർമാൻ), ഫൈസൽ മാങ്ങാട് (വർക്കിങ് ചെയർമാൻ), ഹംസക്കുട്ടി മാങ്കടവ് (ജനറൽ കൺവീനർ), റാഷിദ്‌ മാലോട്ട് , (ട്രഷറർ) എൻ.പി ജാസിർ ചാലാട് (കോ-ഓർഡിനേറ്റർ) എന്നിവർ ഭാരവാഹികളായി സ്വാഗതസംഘം രൂപീകരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: