32 കിലോഗ്രാം നിരോധിത പുകയില ഉല്പ്പന്നശേഖരവുമായി വ്യാപാരി പിടിയിൽ

5 / 100

പയ്യന്നൂർ:നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരവുമായി മൊത്ത വിൽപ്പനക്കാരൻപിടിയിൽ.കാങ്കോൽ കെ.എസ്..ബി.സബ് സ്റ്റേഷന് സമീപത്തെ സഹാന മൻസിലിൽ അരയാക്കി മുസ്തഫ ( 58 ) യെയാണ് പയ്യന്നൂർ റേഞ്ച് എക്സൈസ് സംഘം പിടികൂടിയത് . പുക യില ഉൽപ്പന്നങ്ങൾ കടത്താനുപയോഗിച്ചപിക്കപ്പ് വാൻ കസ്റ്റഡിയിലെടുത്തു . ഇന്ന് രാവിലെ കാങ്കോൽ ഏറ്റുകുടുക്കയിൽ വെച്ചാണ് പിടികൂടിയത് . കർണാടകയിൽ നിന്നും തളിപ്പറമ്പിലെത്തിച്ച പുകയിലഉൽപ്പന്നങ്ങൾ കാങ്കോൽ വഴി കാഞ്ഞങ്ങാട് ബളാലിലേക്ക്കടത്തി കൊണ്ടുപോകുന്നതിനിടയിലാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത് . 2340 ചെറിയപാക്കറ്റുകളും എഴുപത് വലിയ പാക്കറ്റുകളും ഉൾപ്പെടെ മുപ്പത്തി രണ്ട് കിലോഗ്രാം നിരോധിത പുകയിലഉൽപ്പന്നങ്ങളാണ് ഇയാളിൽനിന്നും പിടികൂടിയത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: