അനധികൃത മണൽകടത്ത്; നാല് വാഹനങ്ങൾ മയ്യിൽ പോലീസ് പിടിച്ചെടുത്തു

മയ്യിൽ: മയ്യിൽ ഇൻസ്പെക്ടർ ഷാജി പട്ടേരിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ വിനീഷ്, സി.പി.ഒ മാരായ ബൈജു, റഫ്ഷാദ്‌, നവാസ്, ഷിനിൽ ബാബു, രമേശൻ എന്നിവരടങ്ങിയ സ്ക്വാഡ് നടത്തിയ റെയ്ഡിൽ അനധികൃതമായി പുഴ മണൽ കടത്തുകയായിരുന്ന വ്യാജ നമ്പറിലുള്ള 3 ടാറ്റ 407 ലോറികളും, ഒരു മാരുതി ഓമ്നി വാൻ എന്നിവ പിടികൂടി. പ്രതികളെന്ന് സംശയിക്കുന്ന 5 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: