ചങ്ങമ്പുഴയുടെ ജന്‍മദിനം ആഘോഷിച്ചു

കണ്ണൂർ: മലയാളത്തിന്റെ പ്രിയപ്പെട്ട കവി ചങ്ങമ്പുഴയുടെ ജൻമദിനം ആഘോഷിച്ചു. കണ്ണൂർ എപിജെ അബ്ദുൾ കലാം ലൈബ്രറി ആന്റ് റിസർച്ച് സെന്ററും കലാ സാംസ്കാരിക പ്രവർത്തക സംഘവും ചേർന്ന് സംഘടിപ്പിച്ച പരിപാടി കണ്ണൂർ സർവ്വകലാശാല സിണ്ടിക്കേറ്റ് മെമ്പർ പ്രമോദ് വെള്ളച്ചാൽ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ ജയരാജൻ അധ്യക്ഷനായി. സെക്രട്ടറി പി കെ ബൈജു സ്വാഗതവും ജോ. സെക്രട്ടറി പിവി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് ചങ്ങമ്പുഴ ഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാനമാലിക അരേങ്ങറി. 1911 ഒക്ടോബർ 11þന് എറണാകുളം ജില്ലയിൽ ഇടപ്പള്ളിയിൽ ജനിച്ച ചങ്ങുമ്പുഴ 1948 ജൂൺ 17ന് നാണ് മരണമടഞ്ഞത്. 37 വർഷത്തെ ജീവിതത്തിനിടയിൽ നൂറ് കണക്കിന് കവിതകൾ എഴുതിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: