സോഫ്റ്റ്‌വെയര്‍ നവീകരണം; ഈ ദിവസങ്ങളില്‍ വൈദ്യുതി ബില്‍ അടക്കാന്‍ സാധിക്കില്ല

വൈദ്യുതി ബോര്‍ഡിന്‍റെ സോഫ്റ്റ്‌വെയര്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ആയി വൈദ്യുതി ബില്‍ അടക്കാന്‍ സാധിക്കില്ല.

ഇന്നലെ വൈകുന്നരം മുതല്‍ 14ന് രാവിലെ ഏഴുമണിവരെയാണ് നവീകരണപ്രവര്‍ത്തനം നടക്കുക.

ഈ ദിവസങ്ങളില് ഓണ്‍ലൈന്‍ ആയോ ഫ്രണ്ട്സ് അക്ഷയ സേവന കേന്ദ്രങ്ങള്‍ വഴിയോ വൈദ്യുതി ബില്‍ അടക്കാനാവില്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. വൈദ്യുതി തടസ്സം സംബന്ധിച്ച അറിയിപ്പുകളും ഈ കാലയളവില്‍ ഉണ്ടാവില്ലെന്നും അറിയിപ്പില്‍ പറയുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: