കണ്ണൂരുകാരന്‍ ബൈജു രവീന്ദ്രന്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നന്‍

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നരില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ബൈജൂസ് ആപ്പിന്റെ ശില്‍പി ബൈജു രവീന്ദ്രന്‍. ഇന്ത്യയുടെ ഫോബ്സ് മാഗസിനിലാണ് ഈ കണ്ണൂരുകാരന്‍ ഇടം നേടിയത് . 190.1 കോടി ഡോളറാണ് ബൈജുവിന്റെ ആസ്തി. ഇന്ത്യയിലെ നൂറു ധനികരുടെ പട്ടികയില്‍ 72 ാം സ്ഥാനമാണ് ബൈജുവിനുള്ളത് .

ഇന്ന് വിദ്യാര്‍ഥികളുടെ പഠനസഹായിയും അധ്യാപകനുമൊക്കെയാണ് ബൈജൂസ് ആപ്പ്‌. ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച എഡ്യുക്കേഷന്‍ ടെക്നോളജി കമ്ബനിയായ ‘ബൈജൂസ്’ ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്യുക്കേഷന്‍ ടെക് (എഡ്ടെക്) കമ്ബനിയാണ്. 2015-ലാണ് കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രന്‍ ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: