ജോളി വ്യാജ ഒസ്യത്ത് ചമച്ചെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് കാണാനില്ല; പഞ്ചായത്ത് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി അന്വേഷണ സംഘം

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിക്ക് എതിരായ വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട് കാണാനില്ല. വ്യജരേഖകള്‍ ചമച്ചാണ് ഒസ്യത്ത് ചമച്ചതെന്ന കൂടത്തായി വില്ലേജ് ഓഫീസര്‍ ഓമശ്ശേരി പഞ്ചായത്തിന് നല്‍കിയ റിപ്പോര്‍ട്ടാണ് കാണാതായത്.

ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസിന്റെ പേരിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം ജോളി സ്വന്തമാക്കിയത് വ്യജ ഒസ്യത്തിലൂടെയാണെന്ന് വില്ലേജ് ഓഫീസര്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനതത്തില്‍ ജോളിയുടെ ഉടമസ്ഥാവകാശം റദ്ദാക്കുകയായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടാണ് പഞ്ചായത്തില്‍ കാണാതായത്. എങ്ങിനെയാണ് റിപ്പോര്‍ട്ട് കാണാതായതെന്ന് ഉദ്യോഗസ്ഥര്‍ക്കും വ്യക്തമല്ല.തുടര്‍ന്നാണ് വിശദീകരണം നല്‍കാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചത്. അതേസമയം കൊലപാതക പരമ്പരയില്‍ അഞ്ച് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. പൊന്നാമറ്റം വീട്ടിലെ അന്നമ്മ, ടോം തോമസ്, എന്നിവരുടെയും മാത്യു മഞ്ചാടിയിലിന്റെയും ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെയും കൊലപാതകങ്ങളിലാണ് പ്രത്യേകം കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: