കേന്ദ്ര സംസ്ഥാന സർക്കാറുകൾ കോർപറേറ്റുകൾക്ക് കീഴടങ്ങി: റസാഖ് പാലേരി

കൊട്ടിയൂർ: കേന്ദ്ര സംസ്ഥാന സർക്കാറുകൾ കോർപറേറ്റുകൾക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ റസാഖ് പാലേരി. പ്രളയകാലത്ത് മണ്ണിടിഞ്ഞു കിടപ്പാടം നഷ്ടപ്പെട്ട കൊട്ടിയൂർ വില്ലേജിലെ കണ്ടപ്പനയിലെ കുടുംബത്തിന് വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം കമ്മിറ്റി നിർമ്മിച്ചു നൽകിയ വെൽഫെയർ ഹോമിന്റെ താക്കോൽദാനം നിർവഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
a.jpg
ഭരണകൂടപിന്തുണയോടെ ആർ എസ് എസ് നടത്തുന്ന കൊലകളെയാണ് ആൾകൂട്ടകൊലപാതകങ്ങളെന്നു പ്രചരിപ്പിക്കുന്നത്’ വർഗീയതയുടെയും കൊലപാതകത്തിന്റെയും രാഷ്ട്രീയത്തെ സാഹോദര്യരാഷ്ട്രീയം കൊണ്ടു വെൽഫെയർ പാർട്ടി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് സൈനുദ്ദീൻ കരിവെള്ളൂർ അധ്യക്ഷത വഹിച്ചു. വീട് നിർമാണത്തിന് നേതൃത്വം നൽകിയ സിദ്ധീഖ് ടിപിയെ റസാഖ് പാലേരി അനുമോദിച്ചു. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട്.വി. ചന്ദ്രൻ മാസ്റ്റർ, കെ കെ ഫിറോസ്(പീപ്പിൾ ഫൌണ്ടേഷൻ), നാണിടീച്ചർ (ജില്ലാ കമ്മിറ്റിയംഗം), അസീസ് പേരാവൂർ(മണ്ഡലം സെക്രട്ടറി), കരിക്കൻ മൂപ്പൻ, ഇസ്മായിൽ അടക്കത്തോട്, ഫൈസൽ ആറളം, ഷാനിഫ് ഇരിട്ടി തുടങ്ങിയവരും സംസാരിച്ചു.
സാബിറ ടീച്ചർ സ്വാഗതവും ഖാദർ ദർശന നന്ദി പറഞ്ഞു.
z.jpg

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: