ഗൾഫ് രാജ്യത്ത് തൊഴിലവസരം:നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഗൾഫ് രാജ്യത്ത് തൊഴിലവസരം. ഖത്തറിലെ നസീം അൽ റബീഹ് ആശുപത്രിയിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിനായി നോർക്ക റൂട്ട്സ് മുഖേനെ അപേക്ഷിച്ചു.നഴ്സിങ്ങിൽ ബിരുദമോ(ബി എസ് സി),ഡിപ്ലോമയോ (ജി എൻ എം), ഉള്ള വനിതകൾക്കും പുരുഷന്മമാർക്കും, ഒപി,അത്യാഹിതം,ഗൈനക്കോളജി,ഡെന്റൽ എന്നീ വിഭാഗങ്ങളിലൊന്നിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും 30 വയസ്സിൽ താഴെ പ്രായമുള്ളവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഖത്തർ പ്രൊമട്രിക്കും ഡാറ്റഫ്‌ളൊയും ഉള്ളവർക്ക് മുൻഗണന. ശമ്പളം 3640 ഖത്തർ റിയാൽ (ഏകദേശം 70,000 രൂപ). നോർക്ക റൂട്ട്സ് വെബ്സൈറ്റായ http://www.norkaroots.org യിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തുനിന്നും) മിസ്ഡ് കോൾ സേവനം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി 2019 ഒക്ടോബർ 17.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: