വേദികളൊരുങ്ങി; വരുന്നു ബീച്ച് ഗെയിംസ്

കണ്ണൂർ: കായിക, വിനോദ സഞ്ചാര മേഖലക്ക് പുത്തനുണർവ്‌ നൽകുന്നതിനായി സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് ജില്ലയിലെ ചൂട്ടാട്, ചാൽ, പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിലായി നടത്താൻ സംഘാടക സമിതി എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. നവംബർ മൂന്ന് മുതൽ ഡിസംബർ 19വരെയാണ്‌ മത്സരങ്ങൾ. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സ്‌പോർട്‌സ് കൗൺസിൽ, ഒളിമ്പിക് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ്‌ ബീച്ച്‌ ഗെയിംസ്‌. ഫുട്‌ബോൾ, വോളിബോൾ, കബടി, വടംവലി മൽസരങ്ങളിൽ വനിത, പുരുഷ വിഭാഗങ്ങളിൽ ജില്ലാതലത്തിലും
സംസ്ഥാന തലത്തിലും മത്സരങ്ങൾ ഉണ്ടാകും. തീരദേശവാസികൾക്കായി പ്രത്യേകം ഫുട്‌ബോൾ, വടംവലി (പുരുഷൻമാർക്ക് മാത്രം) മത്സരങ്ങളും സംഘടിപ്പിക്കാനാണ് തീരുമാനം. ഓരോ പ്രദേശത്തും ഗെയിംസ് സംഘാടനത്തിനായി പ്രാദേശിക സംഘാടക സമിതികൾ രൂപീകരിക്കും. ഓരോ പ്രദേശത്തും സംഘടിപ്പിക്കേണ്ട കലാ പരിപാടികൾ ഉൾപ്പെടെയുള്ള അനുബന്ധ പരിപാടികളും ഈ പ്രാദേശിക സംഘാടക സമിതികളിൽ തീരുമാനിക്കും.വൈകിട്ട് ഫ്ലഡ്‌ലിറ്റ് വേദിയിലായിരിക്കും എല്ലാ മത്സരങ്ങളും. കളരി, കരാട്ടെ, അമ്പെയ്ത്ത്, ഗുസ്തി, ബോക്‌സിങ്‌ എന്നിവ പ്രദർശന മത്സരമായി നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തിൽ അസി. കലക്ടർ ഡോ. ഹാരിസ് റഷീദ് അധ്യക്ഷനായി. സബ് കലക്ടർ ആസിഫ് കെ യൂസഫ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്‌ കെ കെ പവിത്രൻ, സെക്രട്ടറി കെ ശിവദാസൻ, കെ പി മോഹനൻ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: