സ്കൂൾ പാർലിമെന്റ് – കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: ചരിത്ര വിജയം; വിജയാരവം നടത്തി കെ എസ് യു

മട്ടന്നൂർ : സ്കൂൾ പാർലിമെന്റ് – കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദമർപ്പിച്ച് കെ എസ് യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാഹ്ലാദ റാലിയും, തെരഞ്ഞെടുപ്പ് വിജയികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. മട്ടന്നൂർ നിയോജക മണ്ഡത്തിൽ തെരഞ്ഞെടുപ്പ് നടന്ന 6 സ്കൂളുകളിൽ 6 സ്കൂളുകളും, 3 കോളേജുകളിൽ 2 കോളേജുകളും പിടിച്ചടക്കിയാണ് കെ.എസ്.യു ചരിത്രവിജയം ആഘോഷമാക്കിയത്. നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന വിദ്യാർത്ഥിറാലി വായന്തോട് നിന്ന് ആരംഭിച്ച് നഗരം ചുറ്റി മട്ടന്നൂർ ടൗണിൽ സമാപിച്ചു. പൊതുസമ്മേളനം കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഫർസിൻ മജീദ്, അഷ്‌റഫ്‌ എളമ്പാറ, അക്ഷയ് തില്ലങ്കേരി, ഇജാസ് വേങ്ങാട്, അമൽ.കെ നടുവനാട്, ആദർശ് കൊതേരി, ഇജാസ് ബ്ലാത്തൂർ, ആകാശ്.എം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: