ലോക കാഴ്ച ദിനാചരണം ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും നടത്തി.

പഴയങ്ങാടി: ലോക കാഴ്ച ദിനാചരണം ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും നടത്തി
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍

ലോക കാഴ്ച ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നരിക്കോട് യുവചേതന ഹാളില്‍ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡി. വിമല നിര്‍വ്വഹിച്ചു. ഏഴോം ബ്ലോക്ക് പി. എച്ച്. സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മിനി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ അന്ധതാ നിയന്ത്രണ സൊസൈറ്റിയുടെ ജില്ലാ പ്രോഗ്രാം ഓഫീസറുമായ ഡോ. കെ ടി രേഖ മുഖ്യപ്രഭാഷണം നടത്തി. ഏഴോം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഇ ലീല, ജില്ലാ ഓഫ്താല്‍മിക് കോ – ഓര്‍ഡിനേറ്റര്‍ എം വിജയന്‍, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ ജില്ലാ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിലെ ഓഫ്താല്‍മിക് സര്‍ജന്‍ ഡോ ഒ ടി രാജേഷ് ‘നേത്രാരോഗ്യം, ഏഴോം ബ്ലോക്ക് പി എച്ച് സി യി ലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി അബ്ദുല്‍ റഷീദ് ‘വയോജന ആരോഗ്യ പ്രശ്‌നങ്ങളും പരിഹാരവും’ എന്നീ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. നരിക്കോട് യുവചേതന ക്ലബ് പ്രസിഡണ്ട് ശ്രീജിത്ത് എന്‍ സ്വാഗതവും ഏഴോം ബ്ലോക്ക് പി എച്ച് സി യിലെ ജെ പി എച്ച് എന്‍ ലൈലാബി നന്ദിയും പറഞ്ഞു.
ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നേത്ര പരിശോധനാ ക്യാമ്പില്‍ 109 പേരെ പരിശോധിച്ചു. ഇതില്‍ 28 പേര്‍ക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ അന്ധതാ നിയന്ത്രണ സൊസൈറ്റി, ജില്ലാ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗം, ഏഴോം ബ്ലോക്ക് പി. എച്ച്. സി, നരിക്കോട് യുവചേതന ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ദിനാചരണ പരിപാടികള്‍ നടന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: