കണ്ണൂർ: എസ്.സി പ്രമോട്ടര്‍ ഒഴിവ്

കണ്ണൂര്‍ :കണ്ണൂര്‍ കോര്‍പ്പറേഷനിലും ആന്തൂര്‍ നഗരസഭയിലും മയ്യില്‍,

കുറ്റിയാട്ടൂര്‍, പായം, എരഞ്ഞോളി, ന്യൂമാഹി, കണ്ണപുരം, പെരിങ്ങോം-വയക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലും നിലവിലുള്ള ഒഴിവുകളിലേക്ക് എസ് സി പ്രമോട്ടര്‍മാരെ നിയമിക്കുന്നു. അപേക്ഷകര്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിരതാമസക്കാരും 18 നും 40 നും ഇടയില്‍ പ്രായമുള്ളവരും പ്ലസ് ടു പാസ്സായവരും ആയിരിക്കണം. സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, നേറ്റിവിറ്റി / റസിഡന്‍ഷ്യല്‍, വിദ്യാഭ്യാസയോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 22 ന് കണ്ണൂര്‍ ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. പത്താം ക്ലാസ് പാസ്സായവര്‍ക്ക് സാമൂഹ്യ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് എന്നു തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം അപേക്ഷിക്കാവുന്നതാണ്. ഇത്തരത്തിലുള്ള അപേക്ഷകര്‍ക്ക് 50 വയസാണ് ഉയര്‍ന്ന പ്രായപരിധി. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസറുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2700596.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: