ഇരിട്ടി താലൂക്കിനായി അനുവദിച്ച സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനമാരംഭിച്ചു

ഇരിട്ടി: താലൂക്കിനായി അനുവദിച്ച സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് പുന്നാട്

പ്രവർത്തനമാരംഭിച്ചു. സംസ്ഥാനത്തു പുതുതായി ആരംഭിച്ച താലൂക്കുകൾക്കെല്ലാം നേരത്തെ തന്നെ സഹകരണ അസി.രജിസ്ട്രാർ ഓഫീസ് അനിവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. പുന്നാട് സർവീസ് സഹകരണ ബാങ്കിന്റെ പുന്നാട് ശാഖാ ഓഫീസ് കെട്ടിടത്തിലാണ് ഈ ഓഫീസ് താത്കാലികമായി പ്രവർത്തനമാരംഭിച്ചിരിക്കുന്നത് .
കൂത്തുപറമ്പ് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിന്റെ പരിധിയിലായിരുന്നു ഇതുവരെ ഇവിടുത്തെ സഹകരണ സംഘങ്ങളെല്ലാം പ്രവർത്തിച്ചിരുന്നത്. 189 സഹകരണ സംഘങ്ങളാണ് ഈ ഓഫീസിന്റെ പരിധിയിൽ വരുന്നത്. ഓഡിറ്റ് ഒഴികെ സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഇനി ഈ ഓഫീസിന്റെ നിയന്ത്രത്തിലായിരിക്കും. അതുകൊണ്ടുതന്നെ മലയോരത്തെ വിവിധ മേഖലകളിൽ നിന്നും കൂത്തുപറമ്പിലെ ഓഫീസിനെ ആശ്രയിച്ചിരുന്നവർക്കു ഇത് ഏറെ സൗകര്യ പ്രദമാവും.
അസിസ്റ്റന്റ് രജിസ്ട്രാർ ആയി എ. ബാലകൃഷ്ണൻ ഉൾപ്പെടെ 11 തസ്തികകളാണ് അനുവദിച്ചിരിക്കുന്നത്. മട്ടന്നൂർ , ഇരിട്ടി, പേരാവൂർ എന്നിങ്ങിനെ മൂന്ന് മേഖലകളാക്കി ത്തിരിച്ച് ഓരോ യൂണിറ്റിനും ഓരോ ഇൻസ്‌പെക്ടറുടെ നിയന്ത്രണത്തിലാവും ഓഫീസ് പ്രവർത്തിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: