ഒമാനിൽ കെട്ടിടം തകർന്ന്​ കണ്ണൂരിൽ സ്ഥിരതാമസക്കാരനായ തമിഴ്​നാട്​ സ്വദേശി മരിച്ചു; വേറൊരു കണ്ണൂർ സ്വദേശിക്ക് പരിക്ക്

5 / 100


കണ്ണൂർ : ഒമാനിലെ മത്രയിൽ കെട്ടിടം തകർന്ന്​ കണ്ണൂര്‍ ജോസ്ഗിരിയില്‍ സ്ഥിര താമസക്കാരനായ തമിഴ്‌നാട് സ്വദേശി ദാസാണ് (57) കെട്ടിട അവശിഷ്​ടങ്ങൾക്കടിയിൽപെട്ട്​ ദാരുണമായി മരിച്ചത്​.പയ്യന്നൂർ കവ്വായി സ്വദേശി സദാനന്ദൻ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മത്ര ഗരീഫയില്‍ ഇന്ന് പുലർച്ചെ അഞ്ചിനായിരുന്നു അപകടം. ഒമാന്‍ ഫ്ലവർ മില്ലില്‍ കയറ്റിറക്ക് ജോലിക്കാരായിരുന്നു ഇരുവരും. രാവിലെ ജോലിക്ക്​ പോകാനായി എഴുന്നേറ്റ സദാനന്ദന്‍ ഗ്യാസ്​ സ്​റ്റൗ കത്തിച്ചയുടൻ ഉഗ്ര​ശബ്​ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുണ്ടായതോടെ സദാനന്ദൻ പുറത്തേക്ക്​ ഒാടി. ഇൗ സമയം ദാസ്​ ഉറങ്ങുകയായിരുന്നു. സ്ഫോടനത്തിൻെറ ആഘാതത്തില്‍ പഴയ ഒറ്റ നില കെട്ടിടം നിലം പൊത്തി.

സിവിൽ ഡിഫൻസ്​ എത്തിയാണ്​ ദാസിൻെറ മൃതദേഹം വീണ്ടെടുത്തത്​. ജോസ്ഗിരി സ്വദേശി മരിയയാണ്​ മരിച്ച ദാസിൻെറ ഭാര്യ. ഒരു മകളുണ്ട്​.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: