ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ;കണ്ണൂരിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

11 / 100

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്ക് യുവ മോർച്ച, യൂത്ത് ലീഗ് പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധങ്ങൾ വലിയ സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശുകയും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു.

കണ്ണൂരിൽ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് നടത്തിയ കലട്രേറ്റ് മാർച്ചിൽ സംഘർഷം.തുടർന്നാണ് ജല പീരങ്കി പ്രയോഗിച്ചത്. പ്രവർത്തകർ കാൽടെക്സിൽ റോഡ് ഉപരോധിച്ചു.

കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്കാണ് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചത്. കമ്മീഷണർ ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് പ്രവർത്തകരെ തടഞ്ഞു. തുടർന്ന് പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കമ്മീഷണർ ഓഫീസിന് മുന്നിൽ നിലയുറപ്പിച്ച് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.

മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ ഉൾപ്പെടെയാണ് മാർച്ച് സംഘടിപ്പിക്കുന്നത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. മന്ത്രിയുടെ വിശദീകരണത്തിൽ ഇഡി ഉദ്യോഗസ്ഥർ തൃപ്തരല്ലെന്നാണ് വിവരം. മന്ത്രിയെ ചോദ്യം ചെയ്യാൻ കസ്റ്റംസും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വിവിധയിടങ്ങളിൽ വ്യാപക പ്രതിഷേധം അരങ്ങേറുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: