തളിപ്പറമ്പിൽ വീണ്ടും കഞ്ചാവ് വേട്ട, തലശ്ശേരി സ്വദേശി അറസ്റ്റിൽ

2 / 100 SEO Score


തളിപ്പറമ്പില്‍ വീണ്ടും കഞ്ചാവ് പിടികൂടി. തളിപ്പറമ്പിലെ മോത്തി കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന ജയ്വിന്‍ ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 1.300 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. ക്വാട്ടേഴ്സില്‍ വച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. കണ്ണൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ വിനോദ് വി.കെ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ അസീസ്. എ, കമലാക്ഷന്‍ ടി.വി, പ്രകാശന്‍ പി.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനീഷ്, അനു എന്നിവര്‍ ഉണ്ടായിരുന്നു. ഇയാള്‍ തലശ്ശേരിയിലെ സ്ഥിരം താമസക്കാരനാണ്. തലശ്ശേരി ഭാഗങ്ങളിലെ സ്ഥിരം കഞ്ചാവ് വില്‍പ്പനക്കാരനാണ്. കഞ്ചാവ് രഹസ്യമായി സൂക്ഷിച്ചു ചെറു പൊതികളാക്കുന്നതിനുള്ള സൗകര്യത്തിനും ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതിരിക്കാനുമാണ് വളരെ ദൂരെ വാടകയ്ക്ക് താമസിക്കുന്നത്. പ്രതി കഞ്ചാവ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് വില്‍പ്പന നടത്തി വരുന്നയാളില്‍ നിന്നും വാങ്ങിയതാണ്. കഴിഞ്ഞ വര്‍ഷം കോയമ്പത്തൂരില്‍ നിന്നും കഞ്ചാവ് കടത്തുമ്പോള്‍ മൂന്ന് കിലോ കഞ്ചാവുമായി പാലക്കാട് വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രതിയെ പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി പ്രതി കുറ്റകൃത്യം ആവര്‍ത്തിക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: