മെഡിക്കൽ വിദ്യാർത്ഥിയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം: ചക്കരക്കൽ പോലീസ് കേസേടുത്തു

കണ്ണൂർ : ഇൻസ്റ്റാഗ്രാമിൽ തന്റെ ഫോട്ടോ വെച്ചു വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയതായി എം.ബി.ബി.എസ് വിദ്യാർത്ഥി പൊലീസിൽ പരാതി നൽകി. കണ്ണൂർ മെഡിക്കൽ കോളേജ് എം.ബി.ബി.എസ് വിദ്യാർത്ഥിയായ പുറത്തീൽ സ്വദേശി ആഷിഖ് അബ്ദുള്ളയാണ് ചക്കരക്കൽ പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയത്. മുഹമ്മദ് ഫവാസ് എന്ന പേരിലാണ് തൻ്റെ ഫോട്ടോ വെച്ചു കൊണ്ട് ഇൻസ്റ്റാഗ്രാമിൽ വ്യാജ അകൗണ്ട് ഉണ്ടാക്കിയതെന്നാണ് ആഷിഖ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. തന്റെ പല ഫോട്ടോകളും ഈ പ്രൊഫൈലിൽ പോസ്റ്റ് ചെയ്തതായും തന്റെ സഹോദരി പുത്രിയുടെയും ഫോട്ടോ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട് മുഹമ്മദ് ഫവാസ് എന്ന വ്യാജ പ്രൊഫൈലിൽ.  ഒരു മാസം മുമ്പ് ഫവാസ് എന്ന പേരിൽ ഇതേ ഫോട്ടോ വെച്ചു മറ്റൊരു പ്രൊഫൈൽ ഉണ്ടാക്കിയിരുന്നു.  പിന്നീട് സഹപാഠികൾ റിപ്പോർട്ടും   ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആ പ്രൊഫൈൽ ഡിലീറ്റ് ചെയ്യുകയായിരുന്നു. രണ്ടു ദിവസം മുൻപാണ് മറ്റൊരു പുതിയ പ്രൊഫൈലിൽ വീണ്ടും വ്യാജ ഫോട്ടോ ഉപയോഗിച്ച് പുതിയത് ഉണ്ടാക്കുകയായിരുന്നു. ലിങ്കുകളും പ്രൊഫൈലിന്റെ സ്ക്രീൻഷോട്ട് കോപ്പിയും പൊലീസിൽ പരാതിയുടെ കൂടെ നൽകിയിട്ടുണ്ട്. വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വ്യക്തിഹത്യ നടത്തുന്നതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ചക്കരക്കൽ എസ്.ഐ പി. ബിജു അറിയിച്ചു. ഈ പ്രൊഫൈലിലെ ഫ്രണ്ട് ലിസ്റ്റിൽ കൂടുതലും സ്ത്രീകളാണ്.  ഈ വ്യാജ അകൗണ്ടിൽ നിന്നും പലർക്കും മെസ്സേജ് പോകുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: