ദ്വീപുകളുടെ പുനർനിർമാണം ടൂറിസം പദ്ധതിയിലൂടെ

കണ്ണൂർ: നശിച്ചുകൊണ്ടിരിക്കുന്ന ദ്വീപുകളുടെ പുനർനിർമാണത്തിന‌് ടൂറിസം പദ്ധതി.
മലബാർ ക്രൂയിസ് ടൂറിസം

പദ്ധതിയിൽപെടുത്തി ലഭിക്കുന്ന 80.07 കോടി രൂപയിലാണ് ദ്വീപുകളുടെ പുനർനിർമാണവും സൗന്ദര്യവൽക്കരണത്തിനും പദ്ധതിയുള്ളത്. പി കെ ശ്രീമതി എംപി നടത്തിയ ഇടപെലാണ് പദ്ധതി കണ്ണൂരിൽ യാഥാർഥ്യമാകുന്നത്. ഭഗത‌്സിങ‌്, പാമ്പുരുത്തി , കൊളച്ചേരി, മുനമ്പ് കടവ്, സി എച്ച് , എ കെ ജി ദ്വീപ് തുടങ്ങിയവ പുതിയ പദ്ധതിയിലൂടെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പറ്റുന്ന രൂപത്തിലാക്കി മാറ്റും.
ദ്വീപുകളും പുഴകളും ഇല്ലാതാക്കുന്ന സന്ദർഭത്തിലായിരുന്നു മൂന്നുവർഷം മുമ്പ് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തിൽ പുഴ സംരക്ഷണ യാത്ര സംഘടിപ്പിച്ചത്. അന്ന് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിച്ചിരുന്നു. ദ്വീപുകളെയും പുഴയോരങ്ങളെയും സംരക്ഷിക്കാൻ ജനകീയമായി കണ്ടൽ നടുകയും ചെയ്തു. കഴിഞ്ഞ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കണ്ണൂരിനൊരു ഹരിത കവചം തയ്യാറാക്കാനുള്ള പദ്ധതിയും നടപ്പാക്കി.
ദ്വീപുകളിൽ സഞ്ചാരികളെത്താൻ ആധുനിക രീതിയിലുള്ള ബോട്ട് ടെർമിനലും ബോട്ട് ജെട്ടിയും സ്ഥാപിക്കുന്നുണ്ട്. ബയോടോയ്‌ലറ്റ്, കഫ്‌തേരിയ, വൈഫൈ സംവിധാനം, ചിത്ര ഗ്യാലറി, സിസിടിവി ക്യാമറ, പ്ലാസ്റ്റിക‌് മാലിന്യ ശേഖരണ സെന്റർ എന്നിവയും സ്ഥാപിക്കും. ഓരോ ദ്വീപുകളിലും വ്യത്യസ്തമായ പദ്ധതികളും തയ്യാറാക്കുന്നുണ്ട്. ടൂറിസം കോർണർ, പൂന്തോട്ടം, വിശ്രമ മുറി തുടങ്ങിയവും സ്ഥാപിക്കും. ഭഗത‌്സിങ‌് ദ്വീപ് 4.16 കോടി, പാമ്പുരുത്തി 8.04 കോടി, സി എച്ച് 7.29 കോടി, കൊളച്ചേരി 6.56 കോടി, മുനമ്പ് കടവ് 3.37 കോടി, എ കെ ജി ദ്വീപ് 3.90 കോടി എന്നിങ്ങനെയാണ‌് തുക അനുവദിച്ചത‌്. എല്ലാ കേന്ദ്രങ്ങളിലും സോളാർ വൈദ്യുതി ഉൽപാദനവും നടത്തും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: